I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.

Monday, 28 November 2016

reflective journal

ഓരോ നാളുകളിലൂടെ കടന്നുപോകുമ്പോൾ  ഓരോ പുതിയ പാഠങ്ങൾ  ഞാനും പഠിക്കുകയാണ് .ഈ ആഴ്ച ഒട്ടേറെ മാറ്റങ്ങളിലൂടെ  കടന്നുപോയി.'The Nightingale and the Rose 'എന്ന പാഠമാണ് ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് .അതിനു ഇടവേളയെന്നോണം pronoun നെ കുറിച്ചും ഒരു ക്ലാസ് എടുത്തു .observation ക്ലാസിനു അദ്ധ്യാപിക വന്നതിനാലാണ് അത്തരത്തിൽ ക്ലാസ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടുകൂടി പഠിപ്പിക്കേണ്ടിവന്നത് .പക്ഷേ  വളരെ നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു .
powerpoint ,വീഡിയോ ഇവയുടെ സഹായത്താൽ teaching aid മെച്ചപ്പെടുത്തി .ടീച്ചർ പറഞ്ഞ പോരായ്മകൾ തിരുത്താൻ ബാക്കിയുള്ള ക്ലാസ്സുകളിൽ ശ്രമിച്ചു.
pronoun പഠിപ്പിക്കാൻ ഞാൻ ഉപയോഗിച്ച വീഡിയോ ഇതിനോടൊപ്പം share ചെയ്യുന്നു.ഏവർകും അത് പ്രയോജനപ്പെടും .

discourse plan ചെയ്യുന്നതിൽ ഇത്തവണ കാര്യമായ പുരോഗതിയുള്ളതായി തോന്നുന്നു .കുട്ടികൾ നല്ല പ്രതികരണമാണ് ഓസ്കാർ വൈൽഡിന്റെ  പാഠഭാഗത്തിനു നൽകുന്നത്.സാങ്കല്പിക കഥയ്ക്കുമപ്പുറം ഒരുപാട് ചിന്തിക്കാൻ ഉള്ള വസ്തുതകൾ ആ പാഠം നൽകുന്നുണ്ട് .

എന്നാൽ പൂർണമായ ശേഷം മാത്രമേ textual activities ചെയ്യിക്കാൻ കഴിയുകയുള്ളു.എന്റെ അഭിപ്രായത്തിൽ വ്യക്തമായ രീതിയിൽ പാഠഭാഗം ഖണ്ഡിക്കുകയും  ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതുപോലെ ആക്ടിവിറ്റീസ് നൽകണമായിരുന്നു .ഓരോ ഇടവേളകളിലും  പാഠഭാഗം തിരിച്ചും മറിച്ചും ചിന്തിക്കാനും അതേപോലെ പ്രവചിക്കാനും പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനും കുട്ടികൾക്കു അവസരം ലഭിക്കേണ്ടതുണ്ട് .

ICT സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഏറ്റവും മികച്ച പഠനാനുഭവം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ഇതുവരെയുള്ള ക്ലാസ്സുകളിൽ നിന്നും മനസിലായത് .എന്നാൽ ജോലി നേടിക്കഴിഞ്ഞ അധ്യാപകർ ഒന്നും ചെയ്യാതെ ക്ലാസ്സുകളിൽ പോകുമ്പോൾ വിദ്യാർത്ഥികൾക്  കാര്യമായ നഷ്ടമാണ് സംഭവിക്കുന്നത്.അതുപോലെ സ്വയം മെച്ചപ്പെടാനുള്ള അവസരം സ്വയം നഷ്ടപെടുത്തുകയാണ് അധ്യാപകർ .


lesson പ്ലാനുകളിൽ മാറ്റം കൊണ്ടുവരേണ്ട ആവശ്യമുള്ളതായി തോന്നുന്നു.കാര്യം ഒരേ മാതൃകയിൽ ചിട്ടപ്പെടുത്തുന്ന ലെസോണുകളിൽ പുതുമ സൃഷ്ടിക്കാൻ ആരും ശ്രമിക്കാറില്ല .അത് മാറ്റാനും ഞാൻ ശ്രമിക്കാറുണ്ട് .എത്രത്തോളം ശരിയാവുമെന്നു അറിയില്ല ......

Pronouns 1 Song – Learn Grammar – Learning Upgrade

The School For Sympathy By E.V Lucas part 2 Created by Arun Kumar A R

MJ video

Hello friends here is link for the video earth song by MJ. We can use it in classrooms to teach about nature..

https://youtu.be/XAi3VTSdTxU

Sunday, 20 November 2016

reflective journal

രണ്ടാം ആഴ്ചയിലേക്ക് 

ഈ ആഴ്ചയിലെ ആദ്യക്ലാസുകൾ കൃത്യമായും പാഠഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു .ഡിസംബർ മാസം കുട്ടികൾക്കു പരീക്ഷയാണെന്ന ഓർമപ്പെടുത്തലുകൾ വളരെ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .ലെസ്സൺ പ്ലാൻ പിന്തുടരുമ്പോൾ പാഠഭാഗം പിന്നോട്ട് നിൽക്കുന്നു .അതേപോലെ discourse  പൂർത്തീകരിക്കുവാൻ കുട്ടികൾ ഒരുപാട് സമയം എടുക്കുന്നതിനാൽ കൃത്യമായി assignment കൊടുക്കാൻ കഴിയുന്നില്ല.കുട്ടികൾ പ്രതികരിക്കുന്നതിൽ  നല്ല മാറ്റം വന്നിട്ടുണ്ട് .പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകുന്നതിൽ കുട്ടികൾ സാമർഥ്യം കാണിക്കുന്നുണ്ട് .

കഴിഞ്ഞ ആഴ്ചയിൽ പൂർത്തിയാക്കിയ' song of the flower' എന്ന ഖലീൽ ജിബ്രാന്റെ സുന്ദരമായ പാഠഭാഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഈ ആഴ്ച പൂർത്തീകരിച്ചു .യൂട്യൂബിൽ ലഭ്യമായിട്ടുള്ള കവിതയുടെ ദൃശ്യാവിഷ്കാരങ്ങളും കൂടാതെ ആക്ടിവിറ്റീസ് ഉൾപ്പെടുത്തിക്കൊണ്ട് ഒരു power point presentation സ്മാർട്ട് ക്ലാസ്സിൽ കാണിച്ചുകൊടുത്തു .മഴയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ' First Showers ' എന്ന പാഠഭാഗം പഠിപ്പിച്ചത് ...കൂടാതെ ഈ ആഴ്ച Oscar Wilde രചിച്ച അതിമനോഹരമായ ചെറുകഥ 'The Nightingale and The Rose 'എന്ന പാഠവും തുടങ്ങാനായി.

'The Earth Song' എന്ന M j യുടെ വീഡിയോ സോങ്  കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി .അത് വീണ്ടും കാണണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു .തുടർന്ന് പാഠഭാഗം പഠിപ്പിക്കുകയും കുട്ടികൾ ആ കഥയറിയാനുള്ള ആഗ്രഹം കൂടുതൽ പ്രകടിപ്പിക്കുകയും ചെയ്തു .അടുത്ത ആഴ്ച കൂടുതൽ ശ്രദ്ധയോടെ കരുതലോടെ ക്ലാസുകൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ഇനിയുള്ള ഉദ്ദേശം ..സഫലീകരിക്കുവാനും മികച്ചതാക്കാനും കഴിയണമെന്ന പ്രത്യാശയോടെ വിട ................

Friday, 11 November 2016

reflective journels

അധ്യാപനത്തിന്റെ പുത്തൻ പ്രതീക്ഷകൾ 

അധ്യാപകപരിശീലനവേദിയായി ഇത്തവണ ഫോർട്ട് സ്‌കൂളാണ് എനിക്ക് ലഭിച്ചത് .9/ 11 / 2016 നു തന്നെ പുതിയ കാൽവെപ്പുകളും പ്രതീക്ഷകളും ..
എന്നിലെ പരിമിതികളാണ് ഇത്തവണ മാറ്റിക്കുറിക്കേണ്ടത് ...അതേ സമയം ഒരുപാട് വെല്ലുവിളികളും .വിദ്യാർത്ഥികൾ കഴിവുറ്റവരാണെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ അവരുടെ പ്രാവീണ്യം ഒരു പ്രധാനപ്രശ്നമായി എനിക്ക് തോന്നുന്നു.
ഇത്തരത്തിലുള്ള പഠനമുറികൾ  lesson പ്ലാനിനൊപ്പം നീങ്ങുക വളരെയധികം പ്രയാസമുളവാക്കുന്നു.കുട്ടികൾ വല്ലാതെ പിന്നിലാവുന്ന പ്രതീതി.bilingual method ആണ് ഈ ദിവസങ്ങളിൽ സ്വീകരിക്കേണ്ടി വന്നത്.ESL ക്ലാസിനു പകരം EFL ക്ലാസ് എന്ന രീതിയിലാണ് തുടക്കം .
സ്കൂൾ അന്തരീക്ഷം വളരെ നല്ല ഊർജമാണ് നൽകിയത് ...കോയിക്കൽ കൊട്ടാരത്തിന്റെ ബാക്കിപത്രങ്ങൾ ,പൗരാണികത്വം വിളിച്ചോതുന്ന സ്കൂൾ കെട്ടിടങ്ങളും ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണവും എല്ലാം പ്രചോദനം നൽകുന്നു .
സ്മാർട്ട് ക്ലാസ് എന്ന കേട്ടുകേൾവി കണ്ടറിയാൻ ലഭിച്ച അവസരവും ഒരുപാട് പ്രതീക്ഷകൾ നൽകുന്നു ...പഴയ ടീച്ചിങ് രീതികളിൽ നിന്ന് പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഒരുപാട് സാദ്ധ്യതകൾ കാട്ടിത്തരുന്നു ..

നല്ല മാറ്റങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് 


ഒരു  അധ്യാപക വിദ്യാർത്ഥിനി