രണ്ടാം ആഴ്ചയിലേക്ക്
ഈ ആഴ്ചയിലെ ആദ്യക്ലാസുകൾ കൃത്യമായും പാഠഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു .ഡിസംബർ മാസം കുട്ടികൾക്കു പരീക്ഷയാണെന്ന ഓർമപ്പെടുത്തലുകൾ വളരെ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് .ലെസ്സൺ പ്ലാൻ പിന്തുടരുമ്പോൾ പാഠഭാഗം പിന്നോട്ട് നിൽക്കുന്നു .അതേപോലെ discourse പൂർത്തീകരിക്കുവാൻ കുട്ടികൾ ഒരുപാട് സമയം എടുക്കുന്നതിനാൽ കൃത്യമായി assignment കൊടുക്കാൻ കഴിയുന്നില്ല.കുട്ടികൾ പ്രതികരിക്കുന്നതിൽ നല്ല മാറ്റം വന്നിട്ടുണ്ട് .പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകുന്നതിൽ കുട്ടികൾ സാമർഥ്യം കാണിക്കുന്നുണ്ട് .
കഴിഞ്ഞ ആഴ്ചയിൽ പൂർത്തിയാക്കിയ' song of the flower' എന്ന ഖലീൽ ജിബ്രാന്റെ സുന്ദരമായ പാഠഭാഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഈ ആഴ്ച പൂർത്തീകരിച്ചു .യൂട്യൂബിൽ ലഭ്യമായിട്ടുള്ള കവിതയുടെ ദൃശ്യാവിഷ്കാരങ്ങളും കൂടാതെ ആക്ടിവിറ്റീസ് ഉൾപ്പെടുത്തിക്കൊണ്ട് ഒരു power point presentation സ്മാർട്ട് ക്ലാസ്സിൽ കാണിച്ചുകൊടുത്തു .മഴയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ' First Showers ' എന്ന പാഠഭാഗം പഠിപ്പിച്ചത് ...കൂടാതെ ഈ ആഴ്ച Oscar Wilde രചിച്ച അതിമനോഹരമായ ചെറുകഥ 'The Nightingale and The Rose 'എന്ന പാഠവും തുടങ്ങാനായി.
'The Earth Song' എന്ന M j യുടെ വീഡിയോ സോങ് കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി .അത് വീണ്ടും കാണണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു .തുടർന്ന് പാഠഭാഗം പഠിപ്പിക്കുകയും കുട്ടികൾ ആ കഥയറിയാനുള്ള ആഗ്രഹം കൂടുതൽ പ്രകടിപ്പിക്കുകയും ചെയ്തു .അടുത്ത ആഴ്ച കൂടുതൽ ശ്രദ്ധയോടെ കരുതലോടെ ക്ലാസുകൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ് ഇനിയുള്ള ഉദ്ദേശം ..സഫലീകരിക്കുവാനും മികച്ചതാക്കാനും കഴിയണമെന്ന പ്രത്യാശയോടെ വിട ................
No comments:
Post a Comment