അധ്യാപനത്തിന്റെ പുത്തൻ പ്രതീക്ഷകൾ
അധ്യാപകപരിശീലനവേദിയായി ഇത്തവണ ഫോർട്ട് സ്‌കൂളാണ് എനിക്ക് ലഭിച്ചത് .9/ 11 / 2016 നു തന്നെ പുതിയ കാൽവെപ്പുകളും പ്രതീക്ഷകളും ..
എന്നിലെ പരിമിതികളാണ് ഇത്തവണ മാറ്റിക്കുറിക്കേണ്ടത് ...അതേ സമയം ഒരുപാട് വെല്ലുവിളികളും .വിദ്യാർത്ഥികൾ കഴിവുറ്റവരാണെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ അവരുടെ പ്രാവീണ്യം ഒരു പ്രധാനപ്രശ്നമായി എനിക്ക് തോന്നുന്നു.
ഇത്തരത്തിലുള്ള പഠനമുറികൾ lesson പ്ലാനിനൊപ്പം നീങ്ങുക വളരെയധികം പ്രയാസമുളവാക്കുന്നു.കുട്ടികൾ വല്ലാതെ പിന്നിലാവുന്ന പ്രതീതി.bilingual method ആണ് ഈ ദിവസങ്ങളിൽ സ്വീകരിക്കേണ്ടി വന്നത്.ESL ക്ലാസിനു പകരം EFL ക്ലാസ് എന്ന രീതിയിലാണ് തുടക്കം .
സ്കൂൾ അന്തരീക്ഷം വളരെ നല്ല ഊർജമാണ് നൽകിയത് ...കോയിക്കൽ കൊട്ടാരത്തിന്റെ ബാക്കിപത്രങ്ങൾ ,പൗരാണികത്വം വിളിച്ചോതുന്ന സ്കൂൾ കെട്ടിടങ്ങളും ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണവും എല്ലാം പ്രചോദനം നൽകുന്നു .
സ്മാർട്ട് ക്ലാസ് എന്ന കേട്ടുകേൾവി കണ്ടറിയാൻ ലഭിച്ച അവസരവും ഒരുപാട് പ്രതീക്ഷകൾ നൽകുന്നു ...പഴയ ടീച്ചിങ് രീതികളിൽ നിന്ന് പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഒരുപാട് സാദ്ധ്യതകൾ കാട്ടിത്തരുന്നു ..
നല്ല മാറ്റങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട്
ഒരു അധ്യാപക വിദ്യാർത്ഥിനി
No comments:
Post a Comment