I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.

Monday, 16 January 2017

reflective journal

9-1-2017 മുതൽ 17 -1 -2017 വരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുമ്പോൾ ക്ലാസ് എടുക്കുന്ന രീതിയിലും മറ്റും ഒരുപാട് മെച്ചം വന്നതായാണ് അനുഭവപ്പെടുന്നത് .ക്ലാസ് എടുക്കുന്നത് മാത്രമല്ല സ്‌കൂളിന്റെ ആകെമൊത്തം പരിപാടിയിലുമുള്ള പങ്കാളിത്തം വളരെയധികം കൂടിയിരിക്കുന്നു.

The school for sympathy എന്ന പാഠമാണ് ആദ്യ ദിവസങ്ങളിൽ പഠിപ്പിച്ചത് .ടീച്ചർ ക്ലാസ്സുകാണാനും വന്നിരുന്നു .നല്ല അഭിപ്രായമാണ് ടീച്ചർ പറഞ്ഞത്.
മിക്ക ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സിൽ വച്ചാണ് ഞാൻ എടുക്കുന്നത് .ഈ പാഠം വ്യത്യസ്മായ രീതിയിൽ പഠിപ്പിക്കാൻ എനിക്ക്  കഴിഞ്ഞു .കുട്ടികളെ കളിസ്ഥലത്തു കൊണ്ടുപോയി  കുറച്ചുപേരുടെ കണ്ണുകെട്ടുകയും  ചിലരുടെ കൈകൾ കെട്ടുകയും കാലുകെട്ടുകയും ചെയ്തു .ഈ ആക്ടിവിറ്റി അവർക്കൊത്തിരി ഇഷ്ടമാവുകയും സ്വയം ശാരീരികവൈകല്യമുള്ളവരോട് സഹാനുഭൂതിയുണ്ടാവുകയും ചെയ്തു .മിസ് ബീം ആണ് ആ പാഠഭാഗത്തിലെ വ്യത്യസ്തമായി കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക ,അവരെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ തന്നെ എനിക്കുണ്ടായ മാറ്റം വ്യത്യസ്തമാണ് .


ഈ ആഴ്ച തന്നെ കുട്ടികൾക്ക് achievement test നടത്തുകയും മാർക്ക് നൽകുകയും ചെയ്തു.സാമാന്യം ഭേദപ്പെട്ട രീതിയിൽ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും അവരുടെ പല പ്രശ്നങ്ങളും ഈ ടെസ്റ്റിലൂടെ എനിക്ക് വ്യക്തമായി .അതിനുള്ള പരിഹാരങ്ങൾ തുടർന്നുള്ള ക്ലാസ്സുകളിൽ ഞാൻ സ്വീകരിക്കുകയും ചെയ്തു .special english ക്ലാസ്സുകളും ഞാൻ എടുക്കുന്നുണ്ട്..അതും എനിക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട് .discourses  ആണ് ഞാൻ അവർക്കു കൂടുതലും പറഞ്ഞുകൊടുക്കുന്നത് .


Hellen Keller നെ കുറിച്ചുള്ള ഒരു വീഡിയോ ക്ലാസ്സിൽ കാണിച്ചുകൊടുത്തത് കുട്ടികളിൽ നല്ല പ്രതികരണം സൃഷ്ടിച്ചു .അതും ഞാൻ ഈ ബ്ലോഗിൽ ഷെയർ ചെയ്തിട്ടുണ്ട്..

സ്കൂൾ ഡേ ,റിപ്പബ്ലിക്ക് ഡേ മുതലായവയ്ക്കുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് .co curricular activities രംഗത്തും ഞങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരവസരം ലഭിച്ചിരിക്കുകയാണ് .

1 comment: