I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.

Tuesday, 24 January 2017

reflective jounal

16-1-2017  മുതൽ 20-1-17 വരെയുള്ള ദിവസങ്ങൾ തിരക്കുള്ളതായിരുന്നു .സ്കൂൾ ഡേ,റിപ്പബ്ലിക്ക് ഡേ മുതലായവയ്ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനാൽ ഒഴിവുസമയം പോലും കിട്ടുന്നില്ല.

മാധവിക്കുട്ടിയുടെ My  Grandmother 's  House എന്ന പാഠമാണ് ആദ്യദിവങ്ങളിൽ പഠിപ്പിച്ചത് .എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടമുള്ള എഴുത്തുകാരിയാണ് മാധവികുട്ടി .ഗൃഹാതുരത്വം  സൃഷ്ടിക്കുന്ന കവിതയാണ്   My  Grandmother 's  House.വായിക്കുമ്പോൾ ഒരു സ്‍ത്രീ എന്ന നിലയിൽ നമ്മുടെ ഉള്ളിലും ഒരു ചെറിയ വേദന തോന്നുന്ന കവിതയാണ് ഇത് .പക്ഷേ കുട്ടികൾ മറ്റൊരു രീതിയിലാണ് ഈ കവിതയെ കാണുക .മുത്തശ്ശിയോടുള്ള കവയിത്രിയുടെ സ്നേഹമാണ് അവർക്കു കൂടുതൽ മനസിലാവുന്നത് .ഒരു മുത്തശ്ശിക്കഥയിലാണ് ക്ലാസ് തുടങ്ങിയത് .പിന്നെ  സ്വന്തം മുത്തശ്ശിമാരിൽ നിന്ന് തുടങ്ങി പാഠം ഈ ആഴ്ചയിൽ തന്നെ പൂർത്തിയാക്കി .കമല സുരയ്യയെ കുറിച്ചുള്ള ഡോക്യുമെന്ററികളും  കവിതയുടെ ദൃശ്യാവിഷ്കാരവും ക്ലാസ്സിൽ കുട്ടികൾക്കു കാണിച്ചു കൊടുത്തു .ഒരുപാട് poetic devices ഈ കവിതയിൽ ഉണ്ട് അതും ക്ലാസ്സുകളിൽ പ്രത്യേകം പഠിപ്പിച്ചു.

ഈ ആഴ്ച സ്കൂളിൽ അസംബ്ലിയും റോട്ടറി ക്ലബ്ബിന്റെയും മാതൃഭൂമി പത്രത്തിന്റെയും നേതൃത്വത്തിൽ മധുരം മലയാളം പദ്ധതിയുടെ ഭാഗമായി പത്രം നൽകുകയും ചെയ്തു.കൂടാതെ വെള്ളിയാഴ്ചതന്നെ ബോധവത്കരണ ക്ലാസും 10, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി.


achievement test analyse ചെയ്ത് diagnostic test നടത്തുകയുണ്ടായി .തുടർന്ന് remedial teaching രീതികൾ എന്റെ സഹപാഠി തുഷാരയുമായി ചേർന്ന് ആസൂത്രണം ചെയ്തു .അടുത്ത ആഴ്ച അത് ക്ലാസ്സുകളിൽ പ്രവർത്തികമാക്കണം.

No comments:

Post a Comment