I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.

Monday, 9 January 2017

reflections

2017 പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ  ഒരു വർഷം  കടന്നുവരുമ്പോൾ  മാനുഷികമൂല്യങ്ങൾക് പ്രാധാന്യം നൽകുന്ന ഒരു യൂണിറ്റ് ആണ് ഈ ആഴ്ച തുടങ്ങിയത് .പുതിയ ഗ്രൂപ്പുകൾ തിരിച്ചു   വേദങ്ങളുടെ പേരുകൾ നൽകി.


 ഈ യൂണിറ്റിന്റെ theme അവരിൽ എത്തിക്കുകയാണ് ഉദ്ദേശം .അത് മാർക്കു കിട്ടാൻ വേണ്ടി മാത്രമല്ല .ഇന്നത്തെ സമൂഹത്തിൽ values അത്രയേറെ പ്രാധ്യാന്യമുള്ളതാണ്.ഗ്രൂപ്പ് ആക്ടിവിറ്റികൾ അത്രയധികം ഗുണം ചെയ്യുന്നതായി തോന്നിയില്ല ഈ ആഴ്ചയിൽ .പലരും മിണ്ടാതെ ഇരിക്കുകയും ചിലർ മാത്രം പ്രയത്നിക്കുന്നതായും തോന്നിയപ്പോൾ കൂടുതൽ ചോദ്യങ്ങൾ ഓരോ ഗ്രൂപ്പ് അംഗങ്ങളോടും ചോദിക്കാൻ തുടങ്ങിയിരിക്കുകയാണ്.
creative ആയി ചിന്തിക്കുന്നതിനു മടിയാണ് കുട്ടികൾക് .imitation ആണ് അവർക്കു താത്‌പര്യം .
സമയം ഇപ്പോൾ manage ചെയ്യാൻ പറ്റുന്നതായി എനിക്ക് തോന്നുന്നു.എന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു അത്.

solitude എന്ന പാഠമാണ് ഈ ആഴ്ച പൂർത്തീകരിച്ചത് .ഏറ്റവും അവസാനത്തെ പാഠമായിരുന്നു അത് എങ്കിലും,ഈ യൂണിറ്റിന്റെ അർത്ഥം വ്യക്തമാകാൻ ആദ്യം ആ പാഠം പഠിപ്പിക്കണമെന്ന് തോന്നി.

ഈ ആഴ്ച മുതൽ പത്താം ക്ലാസ്സിലെ ഒരു ചെറിയ വിഭാഗം കുട്ടികൾക്കു special english ,additional english  തുടങ്ങിയ രണ്ടു പേപ്പറുകൾ കൂടി ക്ലാസ് എടുത്തു തുടങ്ങി .അവരുടെ ഉത്തരക്കടലാസുകൾ value ചെയ്തതും ഞാനായിരുന്നു .പുതിയ ചില അനുഭവങ്ങളും പുതിയ ചില അറിവുകളും എനിക്ക് ലഭിച്ചു .ആദ്യമായാണ് ഇത്തരത്തിൽ രണ്ടു പേപ്പറുകൾ അന്യഭാഷാ വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട് എന്ന് ഞാൻ മനസിലാക്കുന്നത് .തികച്ചും വ്യത്യസ്തമായ textbooks ,activities എന്നിവ അല്പം വ്യത്യാസമാണ് ..ഏതായാലും ഈ പുതിയ രീതികൾ എനിക്ക് മുതൽക്കൂട്ടാവുമെന്നു പ്രതീക്ഷിക്കുന്നു 

No comments:

Post a Comment