I am a student teacher.I created this blog for educational purpose
the notes are taken from different sources and I thank all of writers or creators from whom I took this study materials.

Sunday, 11 December 2016

REFLECTIVE JOURNAL

പരീക്ഷയ്ക്കു തൊട്ടുമുൻപേ 

5 -12 -2016 മുതൽ 9 -12 -2016 വരെയുള്ള ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ പരീക്ഷാചൂടാണ്‌ അനുഭവപ്പെടുന്നത്.കുട്ടികളെക്കാൾ ഏറെ ഒരുപക്ഷെ ഇത്തവണ ടെൻഷൻ അനുഭവിക്കുന്നത് എന്നെപ്പോലുള്ള അധ്യാപകവിദ്യാർത്ഥികൾ ആയിരിക്കാം .കഴിഞ്ഞ ആഴ്ചയിലെ പാഠഭാഗം പൂർത്തിയായതിനെത്തുടർന്നു  ആക്ടിവിറ്റികൾ ചെയ്യുകയായിരുന്നു ഇത്തവണ .വ്യാഴാഴ്ച്ച ഓപ്ഷണൽ ടീച്ചർ OBSERVATION നു വരികയും ചെയ്തു.
പാഠഭാഗത്തെ ആക്ടിവിറ്റികൾ പവർപോയിന്റിന്റെ സഹായത്തോടെയാണ് വിശദമാക്കികൊടുത്തത്.


ഇത്തവണ അല്പം നിരാശയും തോന്നുകയാണ് എനിക്ക്.കാരണം കുട്ടികൾ നല്ല പ്രതികരണം നൽകുന്നുണ്ടെങ്കിലും പുസ്തകത്തിനകത്തുനിന്നുകൊണ്ടു അല്ലെങ്കിൽ പാഠഭാഗം മാത്രം കണക്കിലെടുത്താണ് പ്രതികരിക്കുന്നത് .പുറമേ നിന്നുള്ള കാര്യങ്ങളിൽ കൂടെ അവരുടെ ശ്രദ്ധ എത്തുന്നില്ല .ഇങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണു പൂർണമായ theme അവരുടെ ഉള്ളിലെത്തുന്നത് .കഥയുടെ ഇതിവൃത്തങ്ങളിൽ മാത്രം അവർ ഒതുങ്ങാനുള്ള പ്രവണത കാണിക്കുന്നു.


അതിൽ നിന്ന് വ്യതിചലിച്ചു പുത്തൻ മാനങ്ങൾ കണ്ടെത്താനുള്ള discourses ഈ വാരം അവരെക്കൊണ്ട് ചെയ്യിക്കാൻ ശ്രമിച്ചു .ശ്രമങ്ങൾ പൂർണവിജയമെന്നു പറയാൻ സാധിക്കില്ല ..എങ്കിലും മിക്കവരും അതിനോട് സഹകരിക്കുന്നുണ്ട്.

പല വിദ്യാർത്ഥികളും സ്പൂൺ ഫീഡിങ് ഇഷ്ടപ്പെടുന്നവരാണ് .വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമാണ് വ്യത്യസ്തത ഇഷ്ടപ്പെടുന്നത്.എങ്കിലും എല്ലാരും സ്വന്തമായി ചിന്തിക്കുകയും അവലോകനം നടത്തുകയും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.


അവരുടെ creativity വർധിക്കുകയും ഭാഷയുടെ അടിസ്ഥാനശേഷികളായ  Listening ,speaking ,reading ,writing എന്നിവയിലൂടെ പ്രതികരണങ്ങൾ സൃഷിക്കപ്പെടുകയും ചെയ്യുകയാണ് വേണ്ടതെന്നു തോന്നുന്നു .

Monday, 5 December 2016

reflective journal

 അധ്യാപനത്തിന്റെ മറ്റൊരു ആഴ്ച 

അധ്യാപനത്തിന്റെ  മറ്റൊരു ആഴ്ച കൂടെ കടന്നു പോകുമ്പോൾ വിദ്യാർത്ഥിയായ ഞാൻ ഒട്ടേറെ കാര്യങ്ങൾ മനസിലാക്കുന്നു .ലോകത്തിൽ  മാറ്റം കുറിച്ച മികച്ച അധ്യാപകരെയും എന്നെ ഈ വഴിയിലേക്ക് എത്തിച്ച ഗുരുക്കന്മാരെയും സ്മരിച്ചുകൊണ്ട് 28-11-2016  മുതൽ 2 -11 -2016 നടന്ന പ്രവർത്തനങ്ങൾ വിലയിരുന്നതാണ് തുടങ്ങട്ടെ ....

ഹർത്താൽ  ആചരിച്ചുകൊണ്ട് കേരളം ഈ ആഴ്ചയ്ക്കു തുടക്കം കുറിച്ചു .
ഒരു ദിവസം നഷ്ടപ്പെട്ടുവെങ്കിലും മറ്റുള്ള ദിവസങ്ങൾ സംഭവബഹുലം തന്നെ .The Nightingale and The Rose എന്ന പാഠഭാഗവും അതിലെ ആക്ടിവിറ്റികളും പൂർത്തിയാവുകയും പുതിയ പാഠമായ A Day in the Country എന്ന ആന്റൺ ചെക്കോവിന്റെ ഗദ്യം പരിചയപ്പെടുത്തുകയും ചെയ്തു .


കുട്ടികൾക്കു grammar പരിജ്ഞാനം തീരെകുറവാണെന്നു ബോധ്യപ്പെടുത്തിയ ആഴ്ച്ച ആയിരുന്നു ഇത്.error correction അവർക്കു പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ആക്ടിവിറ്റി ആണ്.എന്നാൽ വ്യക്തമായ ധാരണയില്ലാതെ എങ്ങനെയാണു അവർ അത് നിർവഹിക്കുന്നത് .ഒരു ചെറിയ ആക്ടിവിറ്റിയിൽ പോലും articles ,prepositions ,adverbs ,tense ,concord എന്നിങ്ങനെ പല topics ഉണ്ട്.ഈ അവസ്ഥയിൽ അത് വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട് .എന്നാൽ പുസ്തകത്തിൽ ഏതെങ്കിലുമൊരു grammar ഭാഗം മാത്രമേ കാണുകയുള്ളു.താണ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് പഠിക്കുന്ന ഒരു കുട്ടിക്ക് basic ഗ്രാമർ പോലുമറിയില്ല.എന്തിനു വായിക്കാനോ എഴുതാനോ പറയുന്നത് മനസ്സിലാക്കാനോ കഴിയുന്നില്ല ....ആരുടെ കുറ്റമാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കാനും എനിക്ക് കഴിയുന്നില്ല......മൊത്തത്തിൽ ആശയക്കുഴപ്പത്തിലാണ് ഞാൻ.

Monday, 28 November 2016

reflective journal

ഓരോ നാളുകളിലൂടെ കടന്നുപോകുമ്പോൾ  ഓരോ പുതിയ പാഠങ്ങൾ  ഞാനും പഠിക്കുകയാണ് .ഈ ആഴ്ച ഒട്ടേറെ മാറ്റങ്ങളിലൂടെ  കടന്നുപോയി.'The Nightingale and the Rose 'എന്ന പാഠമാണ് ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് .അതിനു ഇടവേളയെന്നോണം pronoun നെ കുറിച്ചും ഒരു ക്ലാസ് എടുത്തു .observation ക്ലാസിനു അദ്ധ്യാപിക വന്നതിനാലാണ് അത്തരത്തിൽ ക്ലാസ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടുകൂടി പഠിപ്പിക്കേണ്ടിവന്നത് .പക്ഷേ  വളരെ നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു .
powerpoint ,വീഡിയോ ഇവയുടെ സഹായത്താൽ teaching aid മെച്ചപ്പെടുത്തി .ടീച്ചർ പറഞ്ഞ പോരായ്മകൾ തിരുത്താൻ ബാക്കിയുള്ള ക്ലാസ്സുകളിൽ ശ്രമിച്ചു.
pronoun പഠിപ്പിക്കാൻ ഞാൻ ഉപയോഗിച്ച വീഡിയോ ഇതിനോടൊപ്പം share ചെയ്യുന്നു.ഏവർകും അത് പ്രയോജനപ്പെടും .

discourse plan ചെയ്യുന്നതിൽ ഇത്തവണ കാര്യമായ പുരോഗതിയുള്ളതായി തോന്നുന്നു .കുട്ടികൾ നല്ല പ്രതികരണമാണ് ഓസ്കാർ വൈൽഡിന്റെ  പാഠഭാഗത്തിനു നൽകുന്നത്.സാങ്കല്പിക കഥയ്ക്കുമപ്പുറം ഒരുപാട് ചിന്തിക്കാൻ ഉള്ള വസ്തുതകൾ ആ പാഠം നൽകുന്നുണ്ട് .

എന്നാൽ പൂർണമായ ശേഷം മാത്രമേ textual activities ചെയ്യിക്കാൻ കഴിയുകയുള്ളു.എന്റെ അഭിപ്രായത്തിൽ വ്യക്തമായ രീതിയിൽ പാഠഭാഗം ഖണ്ഡിക്കുകയും  ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതുപോലെ ആക്ടിവിറ്റീസ് നൽകണമായിരുന്നു .ഓരോ ഇടവേളകളിലും  പാഠഭാഗം തിരിച്ചും മറിച്ചും ചിന്തിക്കാനും അതേപോലെ പ്രവചിക്കാനും പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനും കുട്ടികൾക്കു അവസരം ലഭിക്കേണ്ടതുണ്ട് .

ICT സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഏറ്റവും മികച്ച പഠനാനുഭവം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ഇതുവരെയുള്ള ക്ലാസ്സുകളിൽ നിന്നും മനസിലായത് .എന്നാൽ ജോലി നേടിക്കഴിഞ്ഞ അധ്യാപകർ ഒന്നും ചെയ്യാതെ ക്ലാസ്സുകളിൽ പോകുമ്പോൾ വിദ്യാർത്ഥികൾക്  കാര്യമായ നഷ്ടമാണ് സംഭവിക്കുന്നത്.അതുപോലെ സ്വയം മെച്ചപ്പെടാനുള്ള അവസരം സ്വയം നഷ്ടപെടുത്തുകയാണ് അധ്യാപകർ .


lesson പ്ലാനുകളിൽ മാറ്റം കൊണ്ടുവരേണ്ട ആവശ്യമുള്ളതായി തോന്നുന്നു.കാര്യം ഒരേ മാതൃകയിൽ ചിട്ടപ്പെടുത്തുന്ന ലെസോണുകളിൽ പുതുമ സൃഷ്ടിക്കാൻ ആരും ശ്രമിക്കാറില്ല .അത് മാറ്റാനും ഞാൻ ശ്രമിക്കാറുണ്ട് .എത്രത്തോളം ശരിയാവുമെന്നു അറിയില്ല ......

Pronouns 1 Song – Learn Grammar – Learning Upgrade

The School For Sympathy By E.V Lucas part 2 Created by Arun Kumar A R

MJ video

Hello friends here is link for the video earth song by MJ. We can use it in classrooms to teach about nature..

https://youtu.be/XAi3VTSdTxU