അധ്യാപനത്തിന്റെ മറ്റൊരു ആഴ്ച
അധ്യാപനത്തിന്റെ മറ്റൊരു ആഴ്ച കൂടെ കടന്നു പോകുമ്പോൾ വിദ്യാർത്ഥിയായ ഞാൻ ഒട്ടേറെ കാര്യങ്ങൾ മനസിലാക്കുന്നു .ലോകത്തിൽ മാറ്റം കുറിച്ച മികച്ച അധ്യാപകരെയും എന്നെ ഈ വഴിയിലേക്ക് എത്തിച്ച ഗുരുക്കന്മാരെയും സ്മരിച്ചുകൊണ്ട് 28-11-2016 മുതൽ 2 -11 -2016 നടന്ന പ്രവർത്തനങ്ങൾ വിലയിരുന്നതാണ് തുടങ്ങട്ടെ ....
ഹർത്താൽ ആചരിച്ചുകൊണ്ട് കേരളം ഈ ആഴ്ചയ്ക്കു തുടക്കം കുറിച്ചു .
ഒരു ദിവസം നഷ്ടപ്പെട്ടുവെങ്കിലും മറ്റുള്ള ദിവസങ്ങൾ സംഭവബഹുലം തന്നെ .The Nightingale and The Rose എന്ന പാഠഭാഗവും അതിലെ ആക്ടിവിറ്റികളും പൂർത്തിയാവുകയും പുതിയ പാഠമായ A Day in the Country എന്ന ആന്റൺ ചെക്കോവിന്റെ ഗദ്യം പരിചയപ്പെടുത്തുകയും ചെയ്തു .
കുട്ടികൾക്കു grammar പരിജ്ഞാനം തീരെകുറവാണെന്നു ബോധ്യപ്പെടുത്തിയ ആഴ്ച്ച ആയിരുന്നു ഇത്.error correction അവർക്കു പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ആക്ടിവിറ്റി ആണ്.എന്നാൽ വ്യക്തമായ ധാരണയില്ലാതെ എങ്ങനെയാണു അവർ അത് നിർവഹിക്കുന്നത് .ഒരു ചെറിയ ആക്ടിവിറ്റിയിൽ പോലും articles ,prepositions ,adverbs ,tense ,concord എന്നിങ്ങനെ പല topics ഉണ്ട്.ഈ അവസ്ഥയിൽ അത് വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട് .എന്നാൽ പുസ്തകത്തിൽ ഏതെങ്കിലുമൊരു grammar ഭാഗം മാത്രമേ കാണുകയുള്ളു.താണ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് പഠിക്കുന്ന ഒരു കുട്ടിക്ക് basic ഗ്രാമർ പോലുമറിയില്ല.എന്തിനു വായിക്കാനോ എഴുതാനോ പറയുന്നത് മനസ്സിലാക്കാനോ കഴിയുന്നില്ല ....ആരുടെ കുറ്റമാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കാനും എനിക്ക് കഴിയുന്നില്ല......മൊത്തത്തിൽ ആശയക്കുഴപ്പത്തിലാണ് ഞാൻ.
No comments:
Post a Comment