ഓരോ നാളുകളിലൂടെ കടന്നുപോകുമ്പോൾ ഓരോ പുതിയ പാഠങ്ങൾ ഞാനും പഠിക്കുകയാണ് .ഈ ആഴ്ച ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയി.'The Nightingale and the Rose 'എന്ന പാഠമാണ് ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് .അതിനു ഇടവേളയെന്നോണം pronoun നെ കുറിച്ചും ഒരു ക്ലാസ് എടുത്തു .observation ക്ലാസിനു അദ്ധ്യാപിക വന്നതിനാലാണ് അത്തരത്തിൽ ക്ലാസ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടുകൂടി പഠിപ്പിക്കേണ്ടിവന്നത് .പക്ഷേ വളരെ നല്ല രീതിയിൽ ക്ലാസ് എടുക്കാൻ സാധിച്ചു .
powerpoint ,വീഡിയോ ഇവയുടെ സഹായത്താൽ teaching aid മെച്ചപ്പെടുത്തി .ടീച്ചർ പറഞ്ഞ പോരായ്മകൾ തിരുത്താൻ ബാക്കിയുള്ള ക്ലാസ്സുകളിൽ ശ്രമിച്ചു.
pronoun പഠിപ്പിക്കാൻ ഞാൻ ഉപയോഗിച്ച വീഡിയോ ഇതിനോടൊപ്പം share ചെയ്യുന്നു.ഏവർകും അത് പ്രയോജനപ്പെടും .
discourse plan ചെയ്യുന്നതിൽ ഇത്തവണ കാര്യമായ പുരോഗതിയുള്ളതായി തോന്നുന്നു .കുട്ടികൾ നല്ല പ്രതികരണമാണ് ഓസ്കാർ വൈൽഡിന്റെ പാഠഭാഗത്തിനു നൽകുന്നത്.സാങ്കല്പിക കഥയ്ക്കുമപ്പുറം ഒരുപാട് ചിന്തിക്കാൻ ഉള്ള വസ്തുതകൾ ആ പാഠം നൽകുന്നുണ്ട് .
എന്നാൽ പൂർണമായ ശേഷം മാത്രമേ textual activities ചെയ്യിക്കാൻ കഴിയുകയുള്ളു.എന്റെ അഭിപ്രായത്തിൽ വ്യക്തമായ രീതിയിൽ പാഠഭാഗം ഖണ്ഡിക്കുകയും ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതുപോലെ ആക്ടിവിറ്റീസ് നൽകണമായിരുന്നു .ഓരോ ഇടവേളകളിലും പാഠഭാഗം തിരിച്ചും മറിച്ചും ചിന്തിക്കാനും അതേപോലെ പ്രവചിക്കാനും പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനും കുട്ടികൾക്കു അവസരം ലഭിക്കേണ്ടതുണ്ട് .
ICT സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഏറ്റവും മികച്ച പഠനാനുഭവം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ഇതുവരെയുള്ള ക്ലാസ്സുകളിൽ നിന്നും മനസിലായത് .എന്നാൽ ജോലി നേടിക്കഴിഞ്ഞ അധ്യാപകർ ഒന്നും ചെയ്യാതെ ക്ലാസ്സുകളിൽ പോകുമ്പോൾ വിദ്യാർത്ഥികൾക് കാര്യമായ നഷ്ടമാണ് സംഭവിക്കുന്നത്.അതുപോലെ സ്വയം മെച്ചപ്പെടാനുള്ള അവസരം സ്വയം നഷ്ടപെടുത്തുകയാണ് അധ്യാപകർ .
lesson പ്ലാനുകളിൽ മാറ്റം കൊണ്ടുവരേണ്ട ആവശ്യമുള്ളതായി തോന്നുന്നു.കാര്യം ഒരേ മാതൃകയിൽ ചിട്ടപ്പെടുത്തുന്ന ലെസോണുകളിൽ പുതുമ സൃഷ്ടിക്കാൻ ആരും ശ്രമിക്കാറില്ല .അത് മാറ്റാനും ഞാൻ ശ്രമിക്കാറുണ്ട് .എത്രത്തോളം ശരിയാവുമെന്നു അറിയില്ല ......