പരീക്ഷയ്ക്കു തൊട്ടുമുൻപേ
5 -12 -2016 മുതൽ 9 -12 -2016 വരെയുള്ള ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ പരീക്ഷാചൂടാണ് അനുഭവപ്പെടുന്നത്.കുട്ടികളെക്കാൾ ഏറെ ഒരുപക്ഷെ ഇത്തവണ ടെൻഷൻ അനുഭവിക്കുന്നത് എന്നെപ്പോലുള്ള അധ്യാപകവിദ്യാർത്ഥികൾ ആയിരിക്കാം .കഴിഞ്ഞ ആഴ്ചയിലെ പാഠഭാഗം പൂർത്തിയായതിനെത്തുടർന്നു ആക്ടിവിറ്റികൾ ചെയ്യുകയായിരുന്നു ഇത്തവണ .വ്യാഴാഴ്ച്ച ഓപ്ഷണൽ ടീച്ചർ OBSERVATION നു വരികയും ചെയ്തു.
പാഠഭാഗത്തെ ആക്ടിവിറ്റികൾ പവർപോയിന്റിന്റെ സഹായത്തോടെയാണ് വിശദമാക്കികൊടുത്തത്.
ഇത്തവണ അല്പം നിരാശയും തോന്നുകയാണ് എനിക്ക്.കാരണം കുട്ടികൾ നല്ല പ്രതികരണം നൽകുന്നുണ്ടെങ്കിലും പുസ്തകത്തിനകത്തുനിന്നുകൊണ്ടു അല്ലെങ്കിൽ പാഠഭാഗം മാത്രം കണക്കിലെടുത്താണ് പ്രതികരിക്കുന്നത് .പുറമേ നിന്നുള്ള കാര്യങ്ങളിൽ കൂടെ അവരുടെ ശ്രദ്ധ എത്തുന്നില്ല .ഇങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങനെയാണു പൂർണമായ theme അവരുടെ ഉള്ളിലെത്തുന്നത് .കഥയുടെ ഇതിവൃത്തങ്ങളിൽ മാത്രം അവർ ഒതുങ്ങാനുള്ള പ്രവണത കാണിക്കുന്നു.
അതിൽ നിന്ന് വ്യതിചലിച്ചു പുത്തൻ മാനങ്ങൾ കണ്ടെത്താനുള്ള discourses ഈ വാരം അവരെക്കൊണ്ട് ചെയ്യിക്കാൻ ശ്രമിച്ചു .ശ്രമങ്ങൾ പൂർണവിജയമെന്നു പറയാൻ സാധിക്കില്ല ..എങ്കിലും മിക്കവരും അതിനോട് സഹകരിക്കുന്നുണ്ട്.
പല വിദ്യാർത്ഥികളും സ്പൂൺ ഫീഡിങ് ഇഷ്ടപ്പെടുന്നവരാണ് .വളരെ ചുരുക്കം വിദ്യാർഥികൾ മാത്രമാണ് വ്യത്യസ്തത ഇഷ്ടപ്പെടുന്നത്.എങ്കിലും എല്ലാരും സ്വന്തമായി ചിന്തിക്കുകയും അവലോകനം നടത്തുകയും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അവരുടെ creativity വർധിക്കുകയും ഭാഷയുടെ അടിസ്ഥാനശേഷികളായ Listening ,speaking ,reading ,writing എന്നിവയിലൂടെ പ്രതികരണങ്ങൾ സൃഷിക്കപ്പെടുകയും ചെയ്യുകയാണ് വേണ്ടതെന്നു തോന്നുന്നു .